ഗോവ ഗവർണർ ബി.വി.വാഞ്ചു രാജിവച്ചു

single-img
4 July 2014

xcollage2_new_0_0.jpg.pagespeed.ic_.wtGBvNrik9_0ഗോവ ഗവർണർ ബി.വി.വാഞ്ചു രാജിവച്ചു. അഗസ്റ്റവെസ്റ്റ്‌ലാണ്ട് വി.വി.ഐ.പി കോപ്റ്റർ ഇടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ കഴിഞ്ഞ ദിവസം ഗവർണറുടെ മൊഴിയെടുത്തിരുന്നു. ഇതിനെ തുടർന്നാണ് ഗവർണറുടെ രാജി.

 

 

കോപ്റ്റർ ഇടപാട് അഴിമതിക്കേസിൽ സി.ബി.ഐ ചോദ്യം ചെയ്യുന്ന രണ്ടാമത്തെ ഗവർണറാണ് വാഞ്ചു. നേരത്തെ പശ്ചിമ ബംഗാൾ ഗവർണറായിരുന്ന എം.കെ. നാരായണെയും സി.ബി.ഐ ചോദ്യം ചെയ്യുകയുണ്ടായി. എം.കെ.നാരായണനും കഴിഞ്ഞ ദിവസം രാജിസമർപ്പിച്ചിരുന്നു.