സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ സെപ്റ്റംബര്‍ മുതല്‍

single-img
4 July 2014

cpmഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഎം പാര്‍ട്ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ തുടങ്ങും. സിപിഎമ്മിന്റെ അടുത്ത കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി സമ്മേളനങ്ങളുടെ തീയതി പ്രഖ്യാപിക്കും. സമ്മേളനങ്ങളുടെ മാര്‍ഗനിര്‍ദേശരേഖയും യോഗത്തില്‍ തയാറാക്കും. സംസ്ഥാനത്തെ സിപിഎമ്മിന്റെ 28,525 ബ്രാഞ്ച് സമ്മേളനങ്ങളും 1,978 ലോക്കല്‍ സമ്മേളനങ്ങളും 202 ഏരിയാ സമ്മേളനങ്ങളുമാണു നടക്കുക. ബ്രാഞ്ച് സമ്മേളനങ്ങളുടെ മുന്നോടിയായുള്ള സ്‌ക്രൂട്ടിനി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

സെപ്റ്റംബറില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞ സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിലാണു ധാരണയായത്. ആദ്യം സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളും ഒക്ടോബറില്‍ ലോക്കല്‍ സമ്മേളനങ്ങളും നവംബറില്‍ ഏരിയാ സമ്മേളനങ്ങളും നടക്കുമെന്നാണു വിവരം. ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍-ജനുവരി മാസങ്ങളില്‍ നടക്കും. പീന്നിടാണു സംസ്ഥാന സമ്മേളനം നടക്കുക.