ത്രിണമൂൽ എം.പി തപസ് പാലിനെതിരെ ബി.ജെ.പി വനിതാ കമ്മീഷനെ സമീപിച്ചു

single-img
4 July 2014

download (12)പശ്ചിമ  ബംഗാളിൽ സി.പി.എം പ്രവർത്തകരായ സ്ത്രീകളെ മാനഭംഗം ചെയ്യണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത ത്രിണമൂൽ എം.പി തപസ് പാലിനെതിരെ ബി.ജെ.പി വനിതാ കമ്മീഷനെ സമീപിച്ചു. തപസ് പാലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കമ്മീഷന് മുൻപാകെ നിവേദനം നൽകിയതായി പാർട്ടി വക്താവ് റിതേഷ് തിവാരി അറിയിച്ചു.

 

 

സംഭവവുമായി ബന്ധപ്പെട്ട് എം.പിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ലെന്ന് തിവാരി കുറ്റപ്പെടുത്തി.വിവാദ പരാമർശത്തിനെതിരെ തപസ് പാൽ ക്ഷമാപണം നടത്തിയതിനാൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കേണ്ടെന്ന നിലപാടിലാണ് ത്രിണമൂൽ കോൺഗ്രസ്.