ഗുജറാത്ത്‌ നിയമസഭയിൽ കോണ്‍ഗ്രസ് എം എൽ എമാരെ ഒരു ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്തു

single-img
4 July 2014

download (14)ഗുജറാത്ത്‌ നിയമസഭയിൽ തുടർച്ചയായ മൂന്നാം ദിവസവും സമ്മേളന നടപടികൾ തടസ്സപ്പെടുത്തിയതിന് , കോണ്‍ഗ്രസ് എം എൽ എമാരെ സ്പീക്കർ ഒരു ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.

 

നിയമസഭയിലെ ചോദ്യോത്തര വേളയിൽ , ചോദ്യാവലിയിൽ നിന്നും നാല് കോണ്‍ഗ്രസ് എം എൽ എ മാരുടെ ചോദ്യങ്ങൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം .

 
പ്രതിപക്ഷ നേതാവ് ശങ്കർ സിംഗ് വഗേല ഇക്കാര്യം സഭയുടെ ശ്രദ്ധയിൽ പെടുത്തുന്നതിനിടെ, കോണ്‍ഗ്രസ്‌ എം എൽ എ മാർ ഒന്നാകെ സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നിലെത്തി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു , വാച്ച് ആൻഡ്‌ വാർഡ്‌ ഉടൻ തന്നെ സ്പീക്കർക്ക് സംരക്ഷണം ഉറപ്പാക്കി .
സഭയുടെ സുഗമമായ നടത്തിപ്പിന് പ്രതിപക്ഷ എം എൽ എ മാർ തടസ്സമായതോടെ രണ്ടംഗങ്ങൾ ഒഴിച്ച് ബാക്കിയുള്ള കോണ്‍ഗ്രസ് എം എൽ എ മാരെ സ്പീക്കർ ഒരു ദിവസത്തേയ്ക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.