സന്തോഷിക്കേണ്ട; മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിംഗെന്ന് ആര്യാടന്‍

single-img
4 July 2014

aryadanനിലവില്‍ ഒരുമാസം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം മാത്രമേ അണക്കെട്ടുകളിലുള്ളുവെന്നും വേണ്ടത്ര മഴ കിട്ടിയില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡ്ഡിംഗ് വേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. വിവിധ വകുപ്പുകളില്‍ നിന്ന് കെഎസ്ഇബിക്ക് കിട്ടാനുളളത് 800 കോടി രൂപയാണ്. ജലഅതോറിറ്റിയില്‍നിന്ന് മാത്രം അഞ്ഞൂറുകോടി രൂപ കിട്ടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതിബോര്‍ഡില്‍ കമ്പനിവല്‍ക്കരണം പൂര്‍ത്തീകരിച്ചതായും ആര്യാടന്‍ പറഞ്ഞു.