തങ്ങളുടെ ലോകകപ്പ് പ്രതിഫലം പാലസ്തീനിലെ ദുരിതമനുഭവിക്കുന്നവര്‍ക്കെന്ന് അള്‍ജീരിയ

single-img
4 July 2014

algeria-team-wallpaper-11-594x395ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തി പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയെ വിറപ്പിച്ചു കീഴടങ്ങിയ അള്‍ജീരിയന്‍ ടീം ലോകകപ്പ് മത്സരങ്ങളില്‍ നിന്നു ലഭിച്ച പ്രതിഫലം ഫലസ്തീനിലെ ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ടീം ഇന്നലെ നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്.

ഗസ്സയിലെ ജനങ്ങള്‍ക്ക് തങ്ങളുടെ പ്രതിഫലം ദാനം ചെയ്യുന്ന കാര്യം ടീമിലെ സൂപ്പര്‍താരം ഇസ്ലാം സ്ലിമാനിയാണ് പ്രഖ്യാപിച്ചത്. ഒമ്പത് ലക്ഷം ഡോളര്‍ അതായത് ഇന്ത്യന്‍ തുകഏകദേശം 5 കോടി 40 ലക്ഷം രൂപയാണ് അള്‍ജീരിയന്‍ ടീമിന് ഫിഫയില്‍ നിന്ന് ലഭിക്കുക.

ചരിത്രത്തില്‍ ഏറ്റവും മികച്ച പ്രകടനമാണ് അള്‍ജീരിയ ഈ മലാകകപ്പില്‍ പുറത്തെടുത്തത്. ടൂര്‍ണമെന്റില്‍ യൂറോപ്യന്‍ ടീമിനെ തോല്‍പ്പിച്ച ഏക ആഫ്രിക്കന്‍ ടീമുംഅള്‍ജീരിയയാണ്. റംസാന്‍ വ്രതമനുഷ്ഠിച്ചാണ് പല കളിക്കാരും കളിക്കാനിറങ്ങിയെതന്നുള്ളത് നേരത്തെ വാര്‍ത്തയായിരുന്നു.