സ്വകാര്യ എഫ്എം റേഡിയോയില്‍ വാര്‍ത്ത വരുന്നു

single-img
4 July 2014

on-airസ്വകാര്യ എഫ്എം റേഡിയോകള്‍ക്കു വാര്‍ത്താ പ്രക്ഷേപണത്തിനുള്ള അനുമതി ഉടന്‍ നല്‍കുമെന്നു കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ചു തത്ത്വത്തില്‍ അനുമതി നല്‍കിയതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകും.

എഫ്എം റേഡിയോ കമ്പനി പ്രതിനിധികളുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നും വാര്‍ത്താ പ്രക്ഷേപണത്തിന് അനുമതി നല്‍കുന്നതില്‍ സര്‍ക്കാരിന് ഒരു എതിര്‍പ്പുമില്ലെന്ന് അവരെ അറിയിച്ചിട്ടുണെ്ടന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഓള്‍ ഇന്ത്യ റേഡിയോ അല്ലെങ്കില്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിന്നു സ്വീകരിക്കുന്ന വാര്‍ത്തയായിരിക്കണം പ്രക്ഷേപണം ചെയ്യേണ്ടതെന്ന് എഫ്എം ചാനല്‍ മേധാവികളെ അറിയിച്ചിട്ടുണ്ട്.