സുനന്ദപുഷ്‌കറുടെ മരണം; കേസ് സിബിഐ ഏറ്റെടുക്കുന്നു

single-img
3 July 2014

Sunanda-Pushkar-Shashi-Tharoorതിരുവനന്തപുരം എംപിയും മുന്‍ കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദാ പുഷ്‌കറുടെ മരണം സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ. സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് സിബിഐ ഏറ്റെടുക്കുന്നു. കേസ് സിബിഐ അന്വേഷിക്കുന്നതിനുള്ള സാധ്യതകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തേടി.

ശശി തരൂരും മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദും സുനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്തുവാന്‍ ഇടപെട്ടുവെന്നാണ് സുധീര്‍ ഗുപ്ത ആരോപിച്ചത്. സുധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഡല്‍ഹി പോലീസ് മേധാവിയെ വിളിച്ച് സംഭവം ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ കേസില്‍ മറ്റ് പുരോഗതികള്‍ ഇല്ലെന്ന പോലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിടാന്‍ കേന്ദ്രം ആലോചിക്കുന്നത്.