ഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്തത് 1,34,799 പേരാണെന്ന് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ

single-img
3 July 2014

a-suicideഇന്ത്യയില്‍ കഴിഞ്ഞവര്‍ഷം ആത്മഹത്യ ചെയ്തത് 1,34,799 പേരാണെന്ന് നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോ . ഒരു ദിവസം ശരാശരി 369 പേരാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സ്വയം ജീവനൊടുക്കിയത്. ഇതില്‍ 248 പേര്‍ പുരുഷന്മാരും 121 പേര്‍ സ്ത്രീകളുമാണ്.

 
കുടുംബത്തിലെ പ്രശ്‌നങ്ങള്‍ കാരണമാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്യുന്നത്.
പ്രണയ നൈരാശ്യം കാരണം ഒരു ദിവസം 12 പേരും അസുഖം കാരണം 72 പേരും ആത്മഹത്യ ചെയ്തതായി എന്‍.സി.ആര്‍.ബി. കണക്കുകള്‍ വ്യക്തമാക്കുന്നു. പരീക്ഷയില്‍ തോറ്റതുകൊണ്ട് ഏഴ് പേരും തൊഴിലില്ലായ്മ നിമിത്തം 6 പേരും ജീവനൊടുക്കി.

 

ഇന്ത്യന്‍ നഗരങ്ങളില്‍ ചെന്നൈയില്‍ ആണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്നത്. 2,450 പേരാണ് കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ സ്വയം ജീവനൊടുക്കിയത്. തമിഴ്‌നാട്ടില്‍ മൊത്തം 16,601 പേര്‍ 2013 ല്‍ ആത്മഹത്യ ചെയ്തപ്പോള്‍ കേരളത്തില്‍ 8646 പേരാണ് സ്വയം ജീവനൊടുക്കിയത്.