ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ ഷീല ദീക്ഷിതിനെ സിബിഐ ചോദ്യം ചെയ്യും

single-img
3 July 2014

sheelaമുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായ ഷീല ദീക്ഷിതിനെ വിവാദമായ ഡല്‍ഹി ജലബോര്‍ഡ് അഴിമതിക്കേസില്‍ സിബിഐ ചോദ്യം ചെയ്‌തേക്കും. ഗവര്‍ണര്‍മാരെ ചോദ്യംചെയ്യുന്നതിന് നിയമതടസമില്ലെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം.

ഷീല ദീക്ഷിത് ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജലബോര്‍ഡിനു വേണ്ടി ഒരു യുറോപ്യന്‍ കമ്പനിക്ക് ചട്ടവിരുദ്ധമായി കരാര്‍ നല്കിയെന്നാണ് ആരോപണം. കേസില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്ന് അന്നുതന്നെ ബിജെപിയടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

നേരത്തെ, അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസില്‍ സാക്ഷിയാക്കി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ എം.കെ. നാരായണനെയും സിബിഐ ചോദ്യം ചെയ്തിരുന്നു.