വിദ്യാഭ്യാസ വായ്പയെടുത്തയാള്‍ മരിച്ചാല്‍ വായ്പ എഴുതിത്തള്ളണം; ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി

single-img
3 July 2014

M_Id_279187_Oommen_Chandyസാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഷെഡ്യൂള്‍ഡ്- ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നു വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാര്‍ഥികള്‍ മരണമടഞ്ഞാല്‍ വായ്പ എഴുതിത്തള്ളണമെന്നു സംസ്ഥാന സര്‍ക്കാര്‍ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണെ്ടന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കാന്‍ ബാങ്കുകള്‍ തയാറായില്ലെങ്കില്‍ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഇതു സംസ്ഥാനം ഏറ്റെടുക്കുമെന്നും കെ. ശിവദാസന്‍നായരുടെ സബ്മിഷനു മറുപടിയായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയെ അറിയിച്ചു.

മെരിറ്റ് ക്വോട്ടയില്‍ പ്രവേശനം കിട്ടുന്ന എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും വായ്പ ലഭിക്കണം. ബാങ്കുകളുടെ സേവനം നിര്‍ബന്ധമായും ജനങ്ങള്‍ക്കു ലഭിക്കണം. ഇക്കാര്യങ്ങള്‍ ബാങ്കേഴ്‌സ് സമിതിയോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണെ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.