കൊളംബിയക്കെതിരെ കളത്തിലുണ്ടാകുമെന്ന്; റോഡ്രിഗസിന്റെ അവസരം ക്വാര്‍ട്ടര്‍ കൊണ്ടവസനിക്കും: നെയ്മര്‍

single-img
3 July 2014

neymar-in-nike-cap-new-style-photoപരിക്കിന്റെ പിടിയിലമര്‍ന്ന നെയ്മര്‍ ക്വാര്‍ട്ടറില്‍ കളിക്കുമോയെന്ന ആശങ്കകള്‍ക്ക് മറുപടിയുമായി ബ്രസീല്‍ യുവ താരം രംഗത്ത്. കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ മാനസികമായും ശാരീരികമായും തയാറെടുത്തെന്ന് ബ്രസീല്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.

കൊളംബിയക്കെതിരായ മത്സരത്തില്‍ ഒരു ഗോളിനെങ്കിലും ബ്രസീല്‍ ജയിക്കും. താന്‍ ഉള്‍പ്പെടെ കളിക്കാരാരും മാനസിക പിരിമുറുക്കത്തിലല്ലെന്ന് നെയ്മര്‍ പറഞ്ഞു. ഈ ലോകകപ്പിലെ ടോപ് സ്‌കോററായ കെളംബിയയുടെ ജെയിംസ് റോഡ്രിഗസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ അവസരം ക്വാര്‍ട്ടര്‍ കൊണ്ട് അവസാനിക്കുമെന്നായിരുന്നു നെയ്മറുടെ മറുപടി.