മ്യാന്‍മറില്‍ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

single-img
3 July 2014

Myanmar Mapമ്യാന്‍മറില്‍ ബുദ്ധമത വിഭാഗത്തിലെ ഒരു സ്ത്രീയെ മുസ്‌ലീം മതവിശ്വാസി മാനഭംഗപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലെയിലാണ് സംഭവം. ബുധനാഴ്ചയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്.

ബലാത്സംഗത്തില്‍ പ്രകോപിതരായ മറുവിഭാഗം കത്തിയും വടികളുമായി തെരുവില്‍ ഇറങ്ങി മുസ്‌ലീം വിഭാഗത്തിലെ ആളുകളുടെ കടകള്‍ ആക്രമിച്ചു. പിന്നീട് ഇരുവിഭാഗങ്ങളും തെരുവില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി ജനകൂട്ടത്തിന് നേരെ റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്പ്പ് നടത്തി.