ഫേസ്‍ബുക്ക് സി.ഒ.ഒ ഷേറില്‍ സാന്‍ബേര്‍ഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി

single-img
3 July 2014

Narendra Modi_3ഫേസ്‍ബുക്ക് സി.ഒ.ഒ ഷേറില്‍ സാന്‍ബേര്‍ഗുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ചര്‍ച്ച വളരെ ഉപകാരപ്രദമായിരുന്നുവെന്നും മികച്ച ഭരണം കാഴ്ചവയ്ക്കുന്നതിനായി ജനങ്ങളുമായി ആശയവിനിമയം നടത്താനും, കൂടുതല്‍ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാനും ഫേസ്‍ബുക്ക് ഉപയോഗിക്കുന്നതിനെക്കുറിച്ച് താന്‍ സാന്‍ബേര്‍ഗുമായി ചര്‍ച്ച നടത്തിയതായി മോദി തന്റെ ഫേസ്‍ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് സാന്‍ബേര്‍ഗ് ഇന്ത്യയിലെത്തിയത്. ആഗോള സാമ്പത്തിക രംഗത്തിനും ഫേസ്‍ബുക്കിനും ഇന്ത്യ വളരെ പ്രധാനപ്പെട്ടതാണെന്ന് സാന്‍ബേര്‍ഗ് പറഞ്ഞു.