പഞ്ചായത്ത് മെമ്പര്‍മാര്‍ ജാഗ്രത; തോന്നിയതുപോലെയും വകമാറ്റിയും ഫണ്ട് െചലവഴിക്കാന്‍ ഇനിയാകില്ല: പ്രധാനമന്ത്രി മെമ്പര്‍മാരെ നേരില്‍ വിളിക്കും

single-img
3 July 2014

narendra-modi-feb-1സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പണം വികസനത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് ഇനി വക മാറ്റി ചെലവഴിക്കാന്‍ കഴിയില്ല. കേന്ദ്രം നല്‍കുന്ന പണം തദ്ദേശ സ്ഥാപനങ്ങളില്‍ എത്തുമെന്ന് ഉറപ്പിക്കാന്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ചേക്കും. അതിനായി കേരളത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശേഖരിച്ചു കഴിഞ്ഞു.

പഞ്ചായത്ത് അംഗങ്ങളെ പ്രധാനമന്ത്രി നേരില്‍ വിളിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിവരം. സംസ്ഥാനത്തെ മു!ഴുവന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും അംഗങ്ങളുടെയും മേല്‍വിലാസം അടക്കമുള്ള വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശേഖരിച്ചിരിക്കുന്നത്. പഞ്ചായത്ത് നഗരസഭാ കോര്‍പ്പറേഷന്‍ അംഗങ്ങളുടെയും സ്ഥാപനങ്ങളുടെയും മേല്‍വിലാസമാണ് മോദി ശേഖരിച്ചിരിക്കുന്നത്. ഒറ്റയാഴ്ച കൊണ്ടാണ് അംഗങ്ങളുടെ ഫോണ്‍ നമ്പരും വിലാസം പ്രധാനമന്ത്രിയുടെ ഓഫീസ് ശേഖരിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ താഴേത്തട്ടിലെക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് മേല്‍വിലാസ ശേഖരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സന്ദേശങ്ങള്‍ നേരിട്ടും അംഗങ്ങള്‍ക്ക് കിട്ടിയേക്കാമെന്നും അവര്‍ സൂചിപ്പിക്കുന്നു.