ത്രിപുരയില്‍ മലേറിയ പഠിക്കാന്‍ അന്താരാഷ്ട്ര മെഡിക്കല്‍ സംഘമെത്തി

single-img
3 July 2014

download (11)ത്രിപുരയില്‍ മലേറിയ പിടിപെട്ട് ഒരുമാസത്തിനിടെ 60 പേര്‍ മരിച്ച സംഭവം പഠിക്കാന്‍ അന്താരാഷ്ട്ര മെഡിക്കല്‍ സംഘമെത്തി. സംസ്ഥാനത്ത് 1,01,025 പേരാണ് മലേറിയ പിടിപെട്ട് ചികിത്സതേടിയിരിക്കുന്നത്. ഇതിൽ തന്നെ മരിച്ചവരില്‍ 42 പേര്‍ കുട്ടികളാണ്. ഇവരില്‍ 17125 പേരുടെ രക്തത്തില്‍ മലേറിയക്ക് കാരണമാകുന്ന സൂക്ഷ്മജീവിയെ കണ്ടെത്തിയിട്ടുണ്ട്.

 

മെഡിസിന്‍ സാന്‍സ് ഫ്രോന്ററീസ് (എം.എസ്.എഫ്) എന്ന അന്താരാഷ്ട്ര ഏജന്‍സിയുടെ മൂന്ന് വിദഗ്ധരാണ് ത്രിപുരയിലെത്തിയതെന്ന് ആരോഗ്യവകുപ്പ് വക്താവ് പ്രണബ് ചാറ്റര്‍ജി പറഞ്ഞു. ത്രിപുരയിലെ അഞ്ച് ജില്ലകളിലാണ് മലേറിയ വ്യാപകമായി പടര്‍ന്നത്.