ഗുജറാത്തിലെ ക്ലാസ് മുറികളില്‍ പച്ചബോര്‍ഡ്; പിന്നെ ഇവിടെമാത്രമെന്താ കുഴപ്പം?

single-img
3 July 2014

green-blank-blackboardകാലങ്ങളായി ബി.ജെ.പി. അധികാരത്തിലിരിക്കുന്ന ഗുജറാത്തിലെ ക്ലാസ് മുറികളില്‍ കൂടുതലും പച്ചബോര്‍ഡുകള്‍. കേരളത്തില്‍ ബി.ജെ.പിയും ഇടതുപക്ഷവും പച്ചബോര്‍ഡിനെ വിമര്‍ശിക്കുമ്പോഴാണ് ഗുജറാത്തില്‍ കറുത്തബോര്‍ഡുകളെല്ലാം പച്ചയായിക്കൊണ്ടിരിക്കുന്നത്.

എഴുതിയത് തുടച്ചു കളയാനുള്ള എളുപ്പവും കറുത്തബോര്‍ഡില്‍ ചോക്കിട്ടെഴുതിയത് വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാഴ്ച നല്‍കുന്നതിനാലുമാണ് പച്ചബോര്‍ഡുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമെന്ന് ഗുജറാത്തിലെ മലയാളി അധ്യാപകര്‍ പറയുന്നു. ഏകദേശം 15 വര്‍ഷം മുമ്പുതന്നെ ഗുജറാത്തില്‍ പച്ചബോര്‍ഡുകള്‍ സാര്‍വ്വത്രികമായിത്തുടങ്ങിയതായും അവര്‍ സൂചിപ്പിച്ചു.

വെളുത്ത ബോര്‍ഡുകളില്‍ ചോക്കിന് പകരം മാര്‍ക്കര്‍ കൊണ്ട് എഴുതുന്ന സംബ്രദായത്തിലേക്ക് സ്‌കൂളുകള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ മാത്രമെന്താണ് പച്ച ബോര്‍ഡെന്നു കേള്‍ക്കുമ്പോള്‍ ഈ പ്രശ്‌നങ്ങളെന്ന് തങ്ങള്‍ക്ക് മനസ്സിലാകുന്നില്ലെന്നും അവര്‍ സൂചിപ്പിച്ചു.