ആരുപറഞ്ഞു ഇന്ത്യയ്ക്ക് ലോകകപ്പ് ഫുട്‌ബോളില്‍ പങ്കാളത്തമില്ലെന്ന്?; ലോകകപ്പിനെത്തുന്നവര്‍ക്കായി ഇന്ത്യ കയറ്റി അയച്ചത് 50 ലക്ഷം ഗര്‍ഭ നിരോധന ഉറകള്‍

single-img
3 July 2014

condom-3ലോകകപ്പ് കാണാന്‍ ബ്രസീലിലെത്തുന്നവര്‍ക്കായി ഇന്ത്യയില്‍ നിന്നും ബ്രസീലിലേക്ക് കയറ്റി അയച്ചത് 50 ലക്ഷം ഗര്‍ഭനിരോധന ഉറകള്‍. ഇത് ലോകകപ്പ് സീസന്റെ മാത്രം കണക്കാണ്.

കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍ നിന്നും ബ്രസീല്‍ 337 ദശലക്ഷം ഗര്‍ഭനിരോധന ഉറകളാണ് വാങ്ങിയത്. എന്നാല്‍ ലോകകപ്പ് നടക്കുന്നതിനാല്‍ ഇപ്പോള്‍ 50 ലക്ഷം അധികം കോണ്ടമാണ് ബ്രസീല്‍ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടത്.

എച്ച്.എല്‍.എല്‍.ലൈഫ് കെയര്‍ ലിമിറ്റഡാണ് ഗര്‍ഭനിരോധന ഉറകള്‍ നിര്‍മ്മിച്ച് ബ്രസീലിലേക്ക് കയറ്റുമതി ചെയ്യുന്നത്. 2006 മുതല്‍ ബ്രസീല്‍ ഇന്ത്യയില്‍ നിന്നും കോണ്ടം ഇറക്കുമതി ചെയ്യുന്നുണ്ട്.

ലോകകപ്പ് അവസാനത്തോടടുക്കുമ്പോള്‍ ഇനിയും കൂടുതല്‍ ഗര്‍ഭനിരോധന ഉറകള്‍ക്ക് ബ്രസില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ്അറിയുന്നത്.