ചൈനയിലെ സിന്‍ജിയാഗ് പ്രവിശ്യയില്‍ നോമ്പ് നിരോധിച്ചു

single-img
3 July 2014

china-featറമദാന്‍ നോമ്പ് നോല്‍ക്കാന്‍ അനുവാദമില്ലെന്നും മറ്റ് മതപരമായ ചടങ്ങുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദ്യര്‍ഥികളും പങ്കെടുക്കരുതെന്നും കാട്ടി
സിന്‍ജിയാഗ് പ്രവിശ്യയില്‍ ചൈനീസ് സര്‍ക്കാര്‍ നോമ്പ് നിരോധിച്ചുകൊണ്ടുളള ഉത്തരവ് ചൈനീസ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രാദേശിക പാർട്ടി ഘടകങ്ങൾക്കും നല്‍കി.

ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ചൈനയില്‍ നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഉയ്ഗൂറുകളാണെന്നാണ് സര്‍ക്കാരിന്റെ ആരോപണം നിലനില്‍ക്കുന്നതിനാല്‍
തീരുമാനം സിന്‍ജിയാഗ് പ്രവിശ്യയിലെ ഉയ്ഗൂറുര്‍ മുസ്ലീകളെ ലക്ഷ്യമിട്ടാണെന്നാണ് കരുതുന്നു.

റമദാന്‍ നോമ്പ് അനുഷ്ഠിക്കാന്‍ അനുവാദമില്ലെന്ന്  ഓര്‍മ്മപ്പെടുത്തി കൊണ്ടുള്ള കുറിപ്പും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബൊസൗ റേഡിയോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോമ്പ് നിരോധം പാര്‍ട്ടി അംഗങ്ങള്‍ക്കും അധ്യാപകര്‍ക്കും യുവാക്കള്‍ക്കും ബാധകമാണെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.

ഇതിനെതിരെ ചൈനയിലെ ഇസ്ലം മത വിശ്വസികള്‍ക്കിടയില്‍ രൂക്ഷമാ പ്രതിഷേധങ്ങളാണ് ഉയര്‍ന്നു വരുന്നത്. മതവിശ്വാസത്തിനു മേല്‍ സര്‍ക്കാക്കാര്‍ കടന്നു കയറുകയാണെന്നും എന്തുവിലകൊടുത്തും ഇതിനെ ചെറുക്കുമെന്നും ഉയ്ഗൂര്‍ കോണ്‍ഗ്രസ് വക്താവ് ദില്‍സദ് റാസിദ് അറിയിച്ചു.