തമിഴ്‌നാട്ടിലെ മൗലിവാക്കത്ത് ഉണ്ടായ കെട്ടിട ദുരന്തം: 55 പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു

single-img
3 July 2014

downloadതമിഴ്‌നാട്ടിലെ മൗലിവാക്കത്ത് ഉണ്ടായ കെട്ടിട ദുരന്തത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഇതുവരെ 55 പേരുടെ മൃതദേഹം കണ്ടെടുത്തു. മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെട്ടിരുന്നു. കെട്ടിടത്തിന്റെ സൂപ്പര്‍വൈസറായിരുന്ന പാലക്കാട് മാത്തൂര്‍ സ്വദേശി ദിനേശ് കുമാറാ (27)ണ് മരിച്ചത്.

 
കനത്ത മഴയെത്തുടർന്നാണ് മൗലിവാക്കത്ത് നിർമാണത്തിലിരുന്ന 11 നില കെട്ടിടം തകർന്നു വീണത്. എന്നാൽ ദുരന്തത്തിൽ 27 പേരെ രക്ഷപ്പെടുത്താനായിട്ടുണ്ട്. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.