അമിത് ഷായ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍

single-img
3 July 2014

amithസോഹാര്‍ബുദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ സംഭവത്തിലെ വിവാദനായകനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനും ബിജെപി ജനറല്‍ സെക്രട്ടറിയുമായ അമിത് ഷായ്ക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കേണ്ടവരുടെ പട്ടികയില്‍ അമിത് ഷായേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉള്‍പ്പെടുത്തി. രാജ്യത്തെ വിഐപികളായ ആളുകള്‍ക്കാണ് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അനുവദിക്കുന്നത്.

ഇസഡ് പ്ലസ് കാറ്റഗറിയില്‍ 25 കമാന്‍ഡോകളാണ് സുരക്ഷ ഒരുക്കുന്നത്. യാത്രകളില്‍ മുന്നിലും പിന്നിലും കാറുകളില്‍ കരിമ്പൂച്ചകള്‍ ഉണ്ടാവും. വിഐപിയുടെ ഓഫീസിനും വീടിനും സുരക്ഷ നല്‍കും.

 ബി.ജെ.പി. പാര്‍ട്ടി അധ്യക്ഷനായി അമിത് ഷാ നിയമിതനായേക്കും എന്നാണു സൂചന.അമിത് ഷായുടെ പേര് ആര്‍.എസ്.എസ്. നേതൃത്വം അംഗീകരിച്ചിരുന്നു.