മലയാളി നഴ്‌സുമാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ വക്താവ്

single-img
3 July 2014

IRAQ-INDIA-HEALTHഇറാഖിലെ തിക്രിത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളി നഴ്‌സുമാര്‍ സുരക്ഷിതരെന്ന് വിദേശകാര്യ വക്താവ്. നഴ്‌സുമാര്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലാണെന്നും നഴ്‌സുമാര്‍ വിമതര്‍ക്കൊപ്പം പോയത് ഇന്ത്യന്‍ എംബസിയുടെ അറിവോടെയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നഴ്‌സുമാരെ തിക്രിത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോയി

ബോംബ് സ്‌ഫോടനമുണ്ടായിട്ടല്ല ചില്ല് തകര്‍ന്നുണ്ടായ ചെറിയ പരുക്കുകള്‍ മാത്രമാണ് സംഭവിച്ചതെന്നും വക്താവ് പറഞ്ഞു. എന്നാല്‍ നഴ്സുമാരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്നതു സംബന്ധിച്ച് ദുരൂഹതകള്‍ തുടരുകയാണ്.