റമദാൻ മാസത്തിൽ എക്സ്സ്പ്രെസ്സ് മണിയുടെ സമ്മാന പദ്ധതി

single-img
3 July 2014

xpress_logoലോകത്ത് 5 ഭൂഖണ്ഡങ്ങളിലായി 150 രാജ്യങ്ങളിൽ 170,000 ഇടപാട് കേന്ദ്രങ്ങളിലായി വ്യാപിച്ച് കിടക്കുന്ന എക്സ്സ്പ്രെസ്സ് മണി വിശുദ്ധ റമദാൻ മാസത്തിൽ സമ്മാന പദ്ധതി ഒരുക്കുന്നു

എക്സ്സ്പ്രെസ്സ് മണി വഴി പണം അയയ്ക്കുന്ന  ഇടപാട്കാർക്ക് നറുക്കെടുപ്പിലൂടെ ദിവസേന സമ്മാനം നേടാനുള്ള അവസരമാണു ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ ജൂൺ 25ന് ആരംഭിച്ച് 2014 ആഗസ്റ്റ് 12 വരെയുള്ള 49 ദിവസങ്ങളിലായി യു.എ.ഇ., ബഹറൈൻ, കുവൈറ്റ്, സൗദി അറേബിയ, ഖത്തർ, ജോർദാൻ തുടങ്ങിയ ആറ് രാജ്യങ്ങളിലെ ഉപഭോഗ്ത്തക്കൾക്ക് ഈ നറുക്കെടുപ്പിൽ പങ്കെടുക്കാം.
യു.എ.യി ലുള്ള ഇടപാട്കാർക്ക് നറുക്കെടുപ്പിലൂടെ ദിവസേന ഒരാൾക്ക് 1000 ദർഹം സമ്മാനവും അവസാന ദിവസത്തെ നറുക്കെടുപ്പിൽ മെഗാ സമ്മാനമായി 20,000 ദർഹവും ലഭിക്കും. സൗദി അറേബിയയിലും ഖത്തറിലുമുള്ള എക്സ്സ്പ്രെസ്സ് മണി ഇടപാടുകാർക്ക്  ദിവസേന യഥാക്രമം 1000 വീതം സൗദി റിയാലും ഖത്തർ റിയാലും ലഭിക്കും, അതോടൊപ്പം മെഗാ സമ്മനമായി 20,000 സൗദി റിയാലും ഖത്തർ റിയാലും ലഭിക്കും.

കുവൈറ്റിലുള്ളവർക്ക് ദിവസം 75 കുവൈറ്റി ദിർഹവും മെഗാ സമ്മനമായി 1500 കുവൈറ്റി ദിർഹവും ലഭിക്കും, ജോർദാനിലുള്ളവർക്ക് 200 ജോർദാൻ ദിർഹം ദിവസം ലഭിക്കുന്നതോടൊപ്പം മെഗ സമ്മനം 3500 ജോർദാൻ റിയാലാണ് ലഭിക്കുക.

ഒരോ രാജ്യത്തു നിന്നും ദിവസം ഒരാൾക്കെന്ന കണക്കിൽ 49 വിജയികൾക്കും അവസാന ദിവസത്തെ നറുക്കെടുപ്പിൽ ഒരു മെഗാ വിജയിക്കും സമ്മനം ലഭിക്കും.

ഇതിന്റെ ഉത്ഘാടന ദിവസമായ ജൂൺ 25ന് എക്സ്സ്പ്രെസ്സ് മണിയുടെ വൈസ് പ്രെസിഡന്റും ബിസിനെസ്സ് തലവനുമായ സുധീഷ് ഗിരിയാൻ തങ്ങളുടെ ലോകമെമ്പാടുമുള്ള ഇടപാടുകാർക്ക് റമദാൻ ആശംസകൾ നേർന്നു.