ഭാര്യയ്ക്ക് ചെലവിന് നല്‍കിയില്ലെങ്കില്‍ ഇങ്ങനെയിരിക്കും; ചെലവിന് നല്‍കാത്ത ഭര്‍ത്താവിന്റെ വീട് യുവതി അടിച്ചു തകര്‍ത്തു

single-img
2 July 2014

thalassery_mapതനിക്കും മക്കള്‍ക്കും ചെലവിനുതരാത്ത ഭര്‍ത്താവിന്റെ വീട് യുവതി അടിച്ചു തകര്‍ത്തു. തലശ്ശേരി കുയ്യാലിക്കടുത്ത് ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ഭര്‍ത്താവ് തനിക്കും മക്കള്‍ക്കും ചെലവിനു തരുന്നില്ലെന്നു കാണിച്ചു യുവതി തലശേരി പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. പോലീസ് ഇരുവരെയും സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും ചെലവിനു പണം നല്‍കുന്നതു സംബന്ധിച്ചു ധാരണയിലെത്തുകയും ചെയ്തിരുന്നു. ഭര്‍ത്താവ് വാക്ക് തെറ്റിച്ചതിനെ തുടര്‍ന്ന് കോഴിക്കോടു നിന്നെത്തിയ യുവതി വീടിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും അടിച്ചുതകര്‍ക്കുകയും നിലത്തുവിരിച്ച ഗ്രാനൈറ്റുകള്‍ കുത്തിപ്പൊട്ടിക്കുകയുമായിരുന്നു.

താന്‍ അടുത്ത ദിവസം അങ്ങോട്ടു വരുന്നുണെ്ടന്നു കഴിഞ്ഞ തിങ്കളാഴ്ച യുവതി ഫോണിലൂടെ വിളിച്ചു പറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ ഇവര്‍ എത്തിയപ്പോള്‍ ഭര്‍ത്താവിന്റെ വീട് അടച്ചിട്ട നിലയിലായിരുന്നു. ഇതോടെ പ്രകോപിതയായ യുവതി അക്രമം നടത്തിയെന്നാണ് പറയുന്നത്. വീട് അടിച്ചു തകര്‍ത്തിട്ട് ഒളിച്ചുപോവാനൊന്നും യുവതി ശ്രമിച്ചില്ല. പിന്നീട് തലശേരി പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ പറഞ്ഞ ശേഷമാണ് യുവതി തന്റെ വീട്ടിലേക്ക് തിരിച്ചു പോയത്.

തങ്ങള്‍ ക്ഷേത്രദര്‍ശനത്തിനു പോയതായിരുന്നുവെന്നും തിരിച്ചെത്തിയപ്പോഴാണ് വീടിനു നേരെ നടന്ന അക്രമം അറിയുന്നതെന്നും കാണിച്ചു യുവതിയുടെ ഭര്‍തൃമാതാവ് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.