സുനന്ദപുഷ്‌കറിന്റെ മരണം; ശശി തരൂരിനെതിരായ ആരോപണം നിഷേധിച്ച് എയിംസ്

single-img
2 July 2014

sasiശശി തരൂര്‍ സുനന്ദ പുഷ്‌കറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ ഇടപെട്ടെന്ന ആരോപണം ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നിഷേധിച്ചു. സ്വാഭാവിക മരണമെന്ന രീതിയിലുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി തന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന, പോസ്റ്റ്‌മോര്‍ട്ടത്തിനു നേതൃത്വം നല്‍കിയ ഡോ. സുധീര്‍ ഗുപ്തയുടെ ആരോപണം എയിംസ് തള്ളിക്കളഞ്ഞു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും എയിംസ് ഫോറന്‍സിക് വിഭാഗം അധികൃതര്‍ അറിയിച്ചു.