ട്രെയിനില്‍ കാണാതായ സ്വര്‍ണം പാന്‍ട്രി കാറില്‍ കണ്ടെത്തി

single-img
2 July 2014

download (8)കഴിഞ്ഞ ദിവസം ട്രെയിനില്‍ കാണാതായ സ്വര്‍ണം പാന്‍ട്രി കാറില്‍ കണ്ടെത്തി. സംഭവത്തില്‍ മഹാരാഷ്‌ട്ര സ്വദേശിയെ റെയില്‍വേ പോലീസ്‌ അറസ്‌റ്റു ചെയ്‌തിട്ടുണ്ട്‌. നേത്രാവതി എക്‌സ്പ്രസ്സില്‍ നിന്ന്‌ 78 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ്‌ കഴിഞ്ഞ ദിവസം നഷ്‌ടപ്പെട്ടിരുന്നത്‌. കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറിയുടെ സ്വര്‍ണമായിരുന്നു ഇത്‌. സ്വര്‍ണം ട്രെയിനില്‍ നിന്നു പുറത്തുപോയിരിക്കില്ല എന്ന നിഗമനത്തിലാണ്‌ ട്രയിനിന്റെ പാന്‍ട്രി കാര്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്‌.