സുനന്ദ പുഷ്‌കറുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

single-img
2 July 2014

download (3)മുന്‍ കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറുടെ മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.

 

ഐ പി എല്‍ ഇടപാടുകള്‍ സംബന്ധിച്ച പല വെളിപ്പെടുത്തലുകളും നടത്താനിരിക്കെയാണ് സുനന്ദ മരിച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുമായി ബന്ധപ്പെട്ട വിവരങ്ങളും അവര്‍ക്ക് അറിയാമായിരുന്നു. വിദഗ്ദ്ധമായ ആസൂത്രണം സംഭവത്തിന് പിന്നിലുണ്ട്. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍തന്നെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടും എന്നും അദ്ദേഹം പറഞ്ഞു.

 

സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ തന്നെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.