വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി വളരെ നാൾ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കും: കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി

single-img
2 July 2014

download (1)വികസന പ്രവർത്തനങ്ങൾ നടക്കുമ്പോൾ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി വളരെ നാൾ കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ്‌ ജവേദ്കർ .

 

തന്റെ മന്ത്രാലയം രാജ്യത്തിന്റെ വികസന പാതയിലെ തടസ്സമാണെന്ന വിലയിരുത്തൽ ഇനി ഉണ്ടാവില്ലെന്ന് പറഞ്ഞ മന്ത്രി, ഇനി മുതൽ രണ്ടു മാസം കൊണ്ട് പാരിസ്ഥിതിക അനുമതി കിട്ടുന്ന രീതിയിലേക്ക് തന്റെ ഓഫീസ് മാറുമെന്ന് അറിയിച്ചു .

 

എന്നാൽ അതേസമയം പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസനത്തിന്‌ എതിരാണ് എന്നുംപ്രകൃതി സംരക്ഷണവും വികസനവും ആണ് തന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി .