തിരുവനന്തപുരത്ത് കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ്‌ ഒരാള്‍ മരിച്ചു

single-img
2 July 2014

download (6)തിരുവനന്തപുരം കരിക്കകത്ത്‌ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ്‌ ഒരാള്‍ മരിച്ചു. കാട്ടാക്കട സ്വദേശിയായ ജയന്‍ (25) ആണ്‌ മരിച്ചത്‌. മണ്ണിനടിയില്‍ പെട്ട ജയനെ അഞ്ച്‌ മണിക്കൂറുകള്‍ക്ക്‌ ശേഷമാണ്‌ പുറത്തെടുക്കാനായത്‌. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി.

 

കിണറിനടുത്തേക്കുള്ള ഇടുങ്ങി വഴിയിലൂടെ ജെസിബി കൊണ്ടുവരാനാകാത്തത്‌ രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചു. പിന്നീട്‌ മതില്‍ തകര്‍ത്താണ്‌ ജെസിബി സംഭവസ്‌ഥലത്തേക്ക്‌ എത്തിച്ചത്‌. ജെസിബി ഉപയോഗിച്ച്‌ മണ്ണു മാറ്റുമ്പോഴും മണ്ണിടിച്ചില്‍ തുടരുന്നുണ്ടായിരുന്നു.