ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് താരം മരിയ ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് പേജില്‍ തെറി അഭിഷേകവുമായി മലയാളികൾ

single-img
2 July 2014

sharapovaക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നിസ് താരം മരിയ ഷറപ്പോവയുടെ ഫെയ്‌സ്ബുക്ക് പേജില്‍ തെറി അഭിഷേകവുമായി ഇന്ത്യക്കാര്‍. എന്നാൽ തെറി കമന്റുകളുടെ കാര്യത്തില്‍ മലയാളികളാണ്  മുന്നില്‍ നില്‍ക്കുന്നത്. അതേസമയം ഇംഗ്ലിഷിലും മലയാളത്തിലുമടക്കം വിവിധ ഭാഷകളില്‍ വന്ന കമന്റുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഷറപ്പോവയും അവരുടെ ആരാധകരും.

 

 

ഒടുവില്‍ സഹികെട്ട്‌ നിങ്ങള്‍ പറയുന്നത്‌ എന്താണെന്ന്‌ തനിയ്‌ക്ക് മനസ്സിലാകുന്നില്ലെന്ന്‌ ഷറപ്പോവ ഒരു മലയാളം കമന്റിനു മറുപടി നല്‍കുകയും ചെയ്‌തു. ഇതിനുള്ള മറുപടിയും മലയാളത്തില്‍ നല്‍കിയണ്‌ മലയാളികള്‍ പകവീട്ടിയത്‌. അതേസമയം ഷറപ്പോവയ്‌ക്ക് എതിരെയുള്ള പല കമന്റുകളും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതാണ്‌. കഴിഞ്ഞ ദിവസം വിമ്പിള്‍ഡണ്‍ കാണാന്‍ സച്ചിന്‍ എത്തിയിരുന്നു.

 

എന്നാല്‍ ഇതിഹാസ താരത്തിന്റെ സന്ദര്‍ശനത്തെ കുറിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ സച്ചിനെ അറിയില്ലെന്നായിരുന്നു ഷറപ്പോവയടെ മറുപടി.