എല്‍.പി.ജി സബ്‌സിഡി സിലിണ്ടറുകളുടെ വിലവര്‍ധന പിന്‍വലിച്ചു; പക്ഷേ വില കുറച്ചത് അറിഞ്ഞില്ലെന്ന് വിതരണക്കാര്‍

single-img
2 July 2014

gasസബ്‌സിഡി സിലിണ്ടറിന് 440 രൂപയുണ്ടായിരുന്നത് 444 രൂപയാക്കി വില കൂട്ടിയ നടപടി എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. അതേസമയം, ഇതു സംബന്ധിച്ച സര്‍ക്കുലര്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വിതരണക്കാര്‍ വ്യക്തമാക്കി. രാവിലെ എത്തിയ എല്‍പിജി ലോഡിനും കൂടിയ വിലയാണ് ബില്‍ ചെയ്തിരിക്കുന്നതെന്ന് ഗ്യാസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റ് ജോര്‍ജ് മാത്യു വ്യക്തമാക്കി. വില കുറച്ചെങ്കിലും പാചകവാതകം വാങ്ങുന്നവര്‍ക്ക് സിലിണ്ടറിന് നാലു രൂപ നല്‍കേണ്ടി വരുമെന്നര്‍ത്ഥം.