കോട്ടണ്‍ഹില്ലില്‍ നിന്നും സ്ഥലംമാറ്റിയ പ്രധാനാധ്യാപിക മോഡല്‍ സ്‌കൂളില്‍ ചുമതലയേറ്റു

single-img
2 July 2014

Teacherവിദ്യാഭ്യാസമന്ത്രിയെ വിമര്‍ശിച്ചതിന് സ്ഥലംമാറ്റിയ അധ്യാപിക കെ.കെ. ഊര്‍മിളാദേവി ഇന്നു രാവിലെ തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ പ്രധാനാധ്യാപികയായി ചുമതലയേറ്റു.
കോട്ടണ്‍ഹില്‍ സംഭവവികാസങ്ങളെ തുടര്‍ന്ന് അധ്യാപികയെ ആറ്റിങ്ങല്‍ അയിലം സ്‌കൂളിലേക്കാണ് സ്ഥലം മാറ്റിയത്.

ഇത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നഗരത്തില്‍ തന്നെയുള്ള മോഡല്‍ സ്‌കൂളിലേക്ക് അവരെ മാറ്റിയത്.