വിവാദ പ്രസംഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പാർട്ടി നടപടി ഉണ്ടാകില്ല

single-img
2 July 2014

download (2)വിവാദ പ്രസംഗത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവിനെതിരെ പാർട്ടി നടപടി ഉണ്ടാകില്ല എന്ന് ഉറപ്പായി .
സി പി എം വനിതകളെ മാനഭംഗപ്പെടുത്തണമെന്നും , പ്രതിപക്ഷ പ്രവർത്തകരെ വേണ്ടി വന്നാൽ കൊല്ലാനും മടിക്കരുതെന്നും അണികളോട് ആഹ്വാനം ചെയ്ത എം. പി. തപസ് പാൽ തന്റെ വാക്കുകൾ വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മാപ്പ് പറഞ്ഞിരുന്നു .
തപസ് പാലിന്റെ പ്രസംഗത്തിനെതിരെ രാജ്യവ്യാപകമായി എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തിനെതിരെ തൃണമൂൽ അദ്ധ്യക്ഷ മമത ബാനർജി നടപടി എടുക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു . എന്നാൽ തപസ് പാലിന്റെ മാപ്പ് തന്നെ ധാരാളം എന്ന നിലപാടിലേക്ക് പാർട്ടി എത്തുന്നതാണ് ഇന്ന് കാണാനായത് .