പുന്നപ്ര വയലാര്‍ സമരസേനാനിയും സിപിഎം നേതാവുമായ പി.കെ. ചന്ദ്രാനന്ദന്‍ അന്തരിച്ചു

single-img
2 July 2014

Com Chandraപുന്നപ്ര വയലാര്‍ സമരസേനാനിയും സിപിഎം നേതാവുമായ പി.കെ. ചന്ദ്രാനന്ദന്‍ അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു പുന്നപ്ര സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. 1954 മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാനകമ്മിറ്റി അംഗമായിരുന്നു. പാര്‍ട്ടി പിളര്‍ന്നശേഷം സിപിഎമ്മില്‍ ഉറച്ചുനിന്നു. മൂന്നുതവണ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം അമ്പലപ്പുഴയില്‍ നിന്ന് ഒരു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.