അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു

single-img
2 July 2014

arg-goalസാവോപോളോ: എക്‌സ്ട്രാ ടൈമിലെ ഗോളില്‍ സ്വിറ്റ്‌സര്‍ലന്റിനെ കീഴടക്കി അര്‍ജന്റീന ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.  118 മിനിട്ടുവരെ ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്ന സ്വിറ്റ്‌സര്‍ലന്‍ഡിന്റെ പ്രതിരോധം തകര്‍ത്ത്‌ മെസി നല്കിയ പാസില്‍ എയ്‌ഞ്ചല്‍ ഡി മരിയ അര്‍ജന്റീനയുടെ വിജയഗോൾ നേടി.

ആദ്യപകുതിയില്‍   സ്വിറ്റസര്‍ലന്റ് അര്‍ജന്റീനിയന്‍ വലയിലേക്ക് തൊടുത്ത മൂന്നുഷോട്ടുകളും  അര്‍ജന്റീനന്‍ ഗോളി റൊമേരോ രക്ഷപ്പെടുത്തി. രണ്ടാം പകുതിയില്‍ അര്‍ജന്റീന കൂടുതല്‍ ആക്രമോത്സുകരായി. മെസിയും ഹിഗ്വയിനും ഡി മരിയയും ഉള്‍പ്പെടെയുള്ളവരുടെ ഗോള്‍ശ്രമങ്ങള്‍ സ്വിസ് ഗോളി
തടുത്തു. മത്സരത്തിന്റെ മുഴുവൻ സമയവും പിന്നെ അധിക സമയത്തിന്റെ പകുതിയിലേറെ നേരം ഗോളില്ലാത്ത മത്സരത്തിൽ.

118-)ം മിനിട്ടിൽ മെസ്സി ബോക്‌സിലേക്ക് നല്‍കിയ പാസാണ് ഡി മരിയ ഇടംകാലന്‍ ഷോട്ടിലൂടെ സ്വിസ് വലയിലെത്തിച്ചത്. കളിതീരാന്‍ സെക്കന്‍ഡുകളുള്ളപ്പോള്‍ സ്വിസ്‌ താരം സെമെയ്‌ലിയുടെ ഹെഡര്‍ പോസ്‌റ്റിലിടിച്ച്‌ മടങ്ങിയത്‌ സ്വിറ്റ്‌സര്‍ലന്‍ഡിനു വേദനയായി.