നടന്‍ ഗോവിന്ദ്‌ പത്മസൂര്യയെ പ്രിയാമണിയുടെ രഹസ്യകാമുകനായി മാധ്യമങ്ങൾ ചിത്രീകരിച്ചു

single-img
2 July 2014

priyamni-govindനടന്‍ ഗോവിന്ദ്‌ പത്മസൂര്യയെ പ്രിയാമണിയുടെ രഹസ്യകാമുകനായി മാധ്യമങ്ങൾ ചിത്രീകരിച്ചു. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന വ്യത്യസ്‌ത ഫോട്ടോകള്‍ ട്വീറ്റ്‌ ചെയ്‌തതോടെയാണ്‌ പ്രശ്നങ്ങൾ തുടങ്ങിയത്. പ്രിയാമണിയുടെ കാമുകന്‍ ആരാണെന്ന ചോദ്യം കുറേക്കാലമായി നിലനിൽക്കുകയായിരുന്നു. എന്നാല്‍ താരം ഇതേസംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ ഗോവിന്ദ്‌ പത്മസൂര്യയും പ്രിയാമണിയുടെ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വരുന്നത്‌.

ഇതോടെ പാപ്പരസികള്‍ വാർത്തകൾ പടച്ച് വിട്ടു. വാര്‍ത്തകള്‍ പുറത്തുവന്നതോടെ മാധ്യമങ്ങളെ വിമര്‍ശിച്ച്‌ പ്രിയാമണി രംഗത്തെത്തി. രണ്ടു പേര്‍ ഒന്നിച്ചു നിന്നുള്ള ഫോട്ടോ എടുത്താല്‍ അവര്‍ തമ്മില്‍ പ്രണയത്തിലാണെന്നല്ല അര്‍ത്ഥമെന്ന്‌ പ്രിയ ട്വിറ്ററില്‍ കുറിച്ചു. ഗോവിന്ദ്‌ പത്മസൂര്യ തന്റെ സുഹൃത്ത്‌ മാത്രമാണെന്നും മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിക്കുകയാണെന്നും പ്രിയ ട്വീറ്റുകളിലൂടെ വിശദീകരിച്ചു.