സുനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇടപെടാന്‍ തരൂര്‍ ശ്രമിച്ചുവെന്ന് ഡോക്ടർ

single-img
2 July 2014

Sunanda-Pushkar-Shashi-Tharoorകേന്ദ്രമന്ത്രിയും എം.പിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിരുത്താൻ രണ്ട് മുൻ കേന്ദ്രമന്ത്രിമാർ സമ്മർദ്ദം ചെലുത്തിയെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ഫോറൻസിക് വിഭാഗം മേധാവി ഡോക്ടർ സുധീർ ഗുപ്തയുടെ വെളിപ്പെടുത്തൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി മിശ്ര സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സത്യവാങ്മൂലം നൽകി. 

‘സ്വഭാവിക മരണ’മെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ തരൂര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് ആരോപണം.സുനന്ദയുടെ മരണം അമിതമായി മരുന്ന് ഉള്ളില്‍ ചെന്നാണെന്നും ഇത് ആത്മഹത്യയോ കൊലപാതകമോ ആയിരിക്കുമെന്നും ഡോ.സീധര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഈ വര്‍ഷം ജനുവരി 17നാണ് സുനന്ദയെ ദക്ഷിണ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ലീലയില്‍ 345ാം നമ്പര്‍ സ്യൂട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാത്രി എട്ടു മണിയോടെമുറിയിലെത്തിയ തരൂര്‍ ആണ് സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മുൻ മന്ത്രിമാരുടെ കടുത്ത സ്വാധീനം ഉണ്ടായിരുന്നതിനാൽ തന്നെ തന്റെ റിപ്പോർട്ടിൽ സത്യം രേഖപ്പെടുത്തുന്നതിന് കഴിയാതെ വന്നു എന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. തന്റെ ഭാഗം സമർത്ഥിക്കാൻ ഇ-മെയിൽ സന്ദേശങ്ങളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. സുനന്ദയുടെ മരണം സംബന്ധിച്ച് തന്റെ കണ്ടെത്തലുകൾ മുദ്രവച്ച കവറിൽ സമർപ്പിക്കാൻ അനുവദിക്കണമെന്നും സുധീർ ഗുപ്ത അഭ്യർത്ഥിച്ചിട്ടുണ്ട്.