റോബർട്ട് ഡൗണി ജൂനിയറിന്റെ മകനെ മയക്ക്മരുന്ന് ഉപയോഗിച്ചതിന് അറസ്റ്റ്ചെയ്തു

single-img
2 July 2014

downyറോബർട്ട് ഡൗണി ജൂനിയറിന്റെ മകൻ ഇൻഡിയോ ഡൗണിയെ മയക്ക്മരുന്ന് കൈയ്യിൽ വെച്ചതിന് പോലീസ് അറസ്റ്റ്ചെയ്തു. രണ്ട് ദിവസങ്ങൾക്ക് മുൻപ് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന 20 കാരൻ ഇൻഡിയോയെ കൊക്കയ്ൻ കൈവശം വെച്ചതിനാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് രാത്രിയോടെ ജാമ്യത്തിൽ വിടുകയും ചെയ്തു.
മകനെ ജാമ്യത്തിൽ ലഭിച്ച ശേഷം റോബർട്ട് ഡൗണി ജൂനിയർ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു, നിർഭാഗ്യവശാൽ തന്റെ മകന് മയക്ക് മരുന്ന് ഉപയോഗം പാരമ്പര്യമായി കിട്ടിയതാണെന്നും, ലഹരി ഉപയോഗത്തിൽ നിന്നും മകനെ രക്ഷിക്കാൻ വേണ്ടി കുടുംബം ഒറ്റക്കെട്ടായി നിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അയൺ മാൻ’, ഷെർലോക്ക് ഹോംസ് തുടങ്ങിയ നിരവധി പ്രശസ്തമായ ചിത്രത്തിങ്ങളിൽ അഭിനയിച്ചിട്ടുള്ള റോബർട്ട് ഡൗണി ജൂനിയർ 1990 കളിൽ അമിതമായ മയക്ക് മരുന്ന് ഉപയോഗത്തെ തുടർന്ന് ലഹരി വിമുഖ്ത ചികിത്സക്ക് വിധേയനായിട്ടുണ്ട്.  ഇൻഡിയോ ഡൗണി തന്റെ ആദ്യ ഭാര്യയിലുള്ള മകനാണ്.