ബെല്‍ജിയം ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു

single-img
2 July 2014

Vertonghenസാല്‍വഡോര്‍: അമേരിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മറികടന്ന് ബെല്‍ജിയം ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഇരു ടീമുകളും പൊരുതിക്കളിച്ചിട്ടും നിശ്ചിത സമയത്ത് ഗോള്‍ ഒഴിഞ്ഞുനിന്നു.  എക്‌സ്ട്രാ ടൈമിന്റെ മൂന്നാം മിനിട്ടിലും പന്ത്രണ്ടാം മിനിട്ടിലുമാണ് ബെല്‍ജിയം ഗോള്‍ നേടിയത്.

കളിയുടെ മുഴുവൻ സമയവും ഗോൾ കണ്ടെത്താതിരുന്നത് കൊണ്ട് മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. 93-ാം മിനിറ്റില്‍ ലൂക്കാക്കു ബോക്‌സില്‍ വച്ച്  ഡി ബ്രൂയ്ന്‍ നൽകിയ പന്ത് യു.എസ്. വല ചലിപ്പിക്കുകയും ചെയ്തു.

തുടർന്ന് 105-ാം മിനിറ്റില്‍ ഡി ബ്രൂയ്‌നില്‍ നിന്നു സ്വീകരിച്ച പന്താണ് ശക്തമായ ഒരു ഷോട്ടിലൂടെ ലൂക്കാക്കു വലയിലെത്തിച്ച് ബെല്‍ജിയത്തിന്റെ ജയം ഉറപ്പിച്ചത്. 107-ാം മിനിറ്റിലായിരുന്നു യു.എസ്സിന് വേണ്ടി പകരക്കാരന്‍ ഗ്രീനിന്റെ ഗോള്‍.  ക്വാര്‍ട്ടറിൽ ബൽജിയത്തിന്റെ എതിരാളികൾ അര്‍ജന്റീനയാണ്.