വീട്ടുകാര്‍ ഉപേക്ഷിച്ച രാജേന്ദ്രന് ആശ്രയം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ്

single-img
1 July 2014

Vijayakumarവാട്ടര്‍ അതോറിറ്റി വഴിയരികിലിട്ടിരിക്കുന്ന വലിയ പ്പൈിനുള്ളിലാണ് രാജേന്ദ്രന്‍ തന്റെ തല ചായ്ക്കുന്നത്. ഭക്ഷണം വല്ലവരും എറിഞ്ഞു കൊടുക്കുന്ന നാണയത്തുട്ടുകള്‍ ഉരുക്കൂട്ടി വാങ്ങുന്നതും.

തലസ്ഥാന ജില്ലയിലെ വെഞ്ഞാറമൂട് സ്വദേശിയായ വിജയകുമാറാണ് പേരൂര്‍ക്കട ടൗണിനടുത്തുള്ള ജലസേചന വകുപ്പിന്റെ വലിയ പൈപ്പിനുള്ളില്‍ തന്റെ വാര്‍ദ്ധക്യ ജീവിതം തള്ളി നീക്കുന്നത്. വീട്ടുകാര്‍ ഉപേക്ഷിച്ചതിനാലാണ് തനിക്ക് പെരുവഴിയിലാകേണ്ടി വന്നതെന്ന് വിജയകുമാര്‍ പറയുന്നു.

ഇടയ്ക്ക് നാട്ടുകാര്‍ അദ്ദേഹത്തിന്റെ ദുരവസ്ഥ കണ്ട് ആശുപത്രിയിലാക്കിയെങ്കിലും രണ്ടുദിവസത്തിനു ശേഷം അദ്ദേഹം തിരിച്ചു വരികയായിരുന്നു. ആരും സഹായിക്കാനില്ലാതെ പൈപ്പിനുള്ളില്‍ ഈകാലവര്‍ഷത്തിനടയിലും നനഞ്ഞും നനയാതെയും ഈ വാര്‍ദ്ധക്യ ജീവിതം തള്ളി നീക്കുന്ന വിജയകുമാറിനെ ഏതെങ്കിലും സന്നദ്ധ സംഘടനയിലോ സര്‍ക്കാരിന്റെ അഭയകേന്ദ്രത്തിലോ എത്തിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.