ആര്‍.എസ്.പിക്കു കൊല്ലം ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടമായി

single-img
1 July 2014

rspഡപ്യൂട്ടി മേയര്‍ കെ. ഗോപിനാഥനെതിരെ എല്‍ഡിഎഫ് കൊണ്്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെ കൊല്ലം കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം ആര്‍എസ്പിക്കു നഷ്ടമായി. 55 അംഗ കൗണ്‍സിലില്‍ 28 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ഒരംഗമാത്രമുള്ള പിഡിപിയുടെ നിലപാടാണ് വോട്ടെടുപ്പില്‍ നിര്‍ണായകമായത്. പിഡിപി എല്‍ഡിഎഫിന്റെ ഒപ്പം നിന്നതോടെ അവിശ്വാസപ്രമേയം പാസാകുകയായിരുന്നു.

കൊല്ലം മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്്ടുവന്ന അവിശ്വാസപ്രമേയം ബുധനാഴ്ച വോട്ടിനിടും. പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിനു തന്നെ ലഭിച്ചാല്‍ അവിശ്വാസപ്രമേയം പരാജയപ്പെടാനാണ് സാധ്യത.