നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകം; രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

single-img
1 July 2014

radha-story_350_021714105638നിലമ്പൂര്‍ ബ്ലോക്ക്് കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസില്‍ രണ്ടാം പ്രതിയായ കുന്നശേരി ഷംസുദീന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതിയായ ബിജു നായരുടെ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയില്‍ ഈ മാസം പത്തിന് കേസ് പരിഗണനയ്‌ക്കെടുക്കും.കോണ്‍ഗ്രസ് ഓഫീസ് തൂത്തുവൃത്തിയാക്കാനെത്തിയ രാധയെ പ്രതികള്‍ മാനഭംഗപ്പെടുത്തി ശ്വസം മുട്ടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയും മൃതദേഹം ചാക്കില്‍ പൊതിഞ്ഞു കെട്ടി കുളത്തിനു സമീപം ഉപേക്ഷിച്ചുവെന്നുമാണ് കേസ്.