താമസിച്ച് പാട്ടുംപാടി ജോലിക്കെത്തിയവര്‍ ഓഫീസില്‍ മന്ത്രിയെ കണ്ട് ഞെട്ടി; ലീവെടുത്ത് വീട്ടില്‍ പൊയ്‌ക്കൊള്ളാന്‍ മന്ത്രി: മോഡി എഫക്ട് ഫലം കണ്ടുതുടങ്ങി

single-img
1 July 2014

javadekar-1_660_330സ്വന്തം കാര്യങ്ങളെല്ലാം കഴിഞ്ഞ് പാട്ടുംപാടി ജോലിക്കെത്തിയവര്‍ ഓഫീസില്‍ മന്ത്രിയിരിക്കുന്നത് കണ്ട് ഞെട്ടി. വൈകിയെത്തിയ 200 പേര്‍ക്കും ഒരു ദിവസം അവധി നല്‍കി മന്ത്രി മടക്കി അയച്ചു. കൃത്യനിഷ്ഠതയോടെ ഓഫീസില്‍ എത്തിയില്ലെങ്കില്‍ നാളെ ഇങ്ങോട്ട് വരേെണ്ടന്ന ഉപദേശവും.

വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറില്‍  നിന്ന് പണികിട്ടിയത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ ചുമതലകൂടിയുളള മന്ത്രി രാവിലെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഓഫീസിലും ഉച്ചയ്ക്ക് ശേഷം വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലും എത്തുകയാണ് പതിവ്. എന്നാല്‍ പതിവിന് വിരുദ്ധമായി വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ശാസ്ത്രി ഭവനിലെ നാല് നിലകളിലും രാവിലെ ഒമ്പതേകാലിനെത്തിയ മന്ത്രി പ്രകാശ് ജാവദേക്കര്‍ മിന്നല്‍ പരിശോധന നടത്തുകയും ഒഴിഞ്ഞ കസേരകളിലെ ആളുകളെ കണ്ടെത്തി തിരിച്ചയക്കുകയുമായിരുന്നു.

മന്ത്രിയെത്തിയപ്പോള്‍ സീറ്റിലില്ലാതിരുന്ന ഉദ്യോഗസ്ഥര്‍ തന്നെ വന്ന് കാണണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം അവധിയെടുത്ത് വീട്ടിലേക്ക് പോകാനും മന്ത്രി നിര്‍ദേശിച്ചു. കൃത്യനിഷ്ടതയോടെ ഓഫീസില്‍ എത്തണമെന്നും അതല്ലെങ്കില്‍ നടപടി മനരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് കൊടുക്കാനും മന്ത്രി മറന്നില്ല.

ജനസേവനത്തില്‍ കൃത്യനിഷ്ഠയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നും തീര്‍ച്ചയായും അത് എല്ലാ ഉദ്യോഗസ്ഥരും പാലിച്ചിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ സൂചിപ്പിച്ചിരുന്നു. പിന്നീട് വകുപ്പ് സെക്രട്ടറി ബിമല്‍ ജുല്‍ക്ക പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇനിയും വൈകിയെത്തുന്ന ജീവനക്കാര്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു.

മോഡി എഫക്ടിന്റെ ഫലമായി കഴിഞ്ഞ മാസം 13ന് നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവും ിത്തരത്തിലുള്ള മിന്നല്‍ പരിശോധനയിലൂടെ പല ഉദ്യോഗസ്ഥരേയും പിടികൂടിയിരുന്നു.