നരേന്ദ്രമോദി തെറ്റുചെയ്‌തെന്ന് അഹമ്മദാബാദ് കോടതി

single-img
1 July 2014

modiതന്റെ വിവാഹാവസ്ഥ വെളിപ്പെടുത്താതെ 2012 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മോദി ജനപ്രാതിനിധ്യ നിയമ പ്രകാരം തെറ്റുചെയ്തതായി അഹമ്മദാബാദ് കോടതി നിരീക്ഷിച്ചു. എന്നാല്‍, ഇത്തരം കേസുകള്‍ സംബന്ധിച്ച സമയപരിധി കഴിഞ്ഞതിനാല്‍ അദ്ദേഹത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു മുന്നോട്ടുപോകാനാവില്ലെന്ന് വെളിപ്പെടുത്തി എഎപി നേതാവ് നിഷാന്ത് വര്‍മയുടെ ഹര്‍ജി തള്ളിക്കൊണ്ടു വിധി പ്രസ്താവിച്ചു.

വിവാഹാവസ്ഥ വെളിപ്പെടുത്താത്തതിലൂടെ ജനപ്രാതിനിധ്യ നിയമത്തിലെ 125 (എ)(3) പ്രകാരമുള്ള കുറ്റമാണു മോദി ചെയ്തിരിക്കുന്നത്. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കുന്നത് പിഴയും ആറുമാസത്തില്‍ കുറയാതെ തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. എന്നാല്‍, സിആര്‍പിസി 468(2)(ബി) അനുസരിച്ചു ഇത്തരം കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച പരാതി ഒരു വര്‍ഷത്തിനുള്ളില്‍ നല്‍കണമെന്നാണ്‌വ്യവസ്ഥയെന്നും കോടതി പറഞ്ഞു.