കേരളത്തില്‍ വേണ്ടത് കോണ്‍ഗ്രസ്- ഇടത് സഖ്യഗ; മുസ്‌ലിംലീഗിനെതിരേ ആരോപണങ്ങളുമായി സിനിമാതാരം ജഗദീഷ്

single-img
1 July 2014

jagadeeshകോണ്‍ഗ്രസിലെ ഒരു വിഭാഗം മുസ്‌ലിംലീഗുമായി ചേര്‍ന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെ താഴെയിറക്കാന്‍ നീക്കം നടത്തുന്നതായി സിനിമാതാരം ജഗദീഷ്. കോണ്‍ഗ്രസില്‍ പഴയതുപോലെ ഇപ്പോള്‍ എ, ഐ ഗ്രൂപ്പുകളില്ലെന്നും പകരം ബാര്‍ തുറക്കലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന നിലയിലാണ് ഇപ്പോള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പുകളെന്നും ജഗദീഷ് പറഞ്ഞു.

തിരുവനന്തപുരത്തു മുന്‍ മേയര്‍ എം.പി. പദ്മനാഭന്റെ അനുസ്മരണ സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ. കരുണാകരനെ മുഖ്യമന്ത്രിക്കസേരയില്‍ നിന്നു താഴെയിറക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ലീഗുമായി കൈകോര്‍ത്തു. അതോടെയാണു കോണ്‍ഗ്രസിനു ലീഗിനു മുന്നില്‍ തലകുനിച്ചുനില്‍ക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തില്‍ എങ്ങനെയൊക്കെ ശക്തമായി തുടരാമെന്ന് ആലോചിക്കുന്ന പാര്‍ട്ടിയാണു ലീഗെന്നും വര്‍ഗീയ സഖ്യത്തേക്കാളും കോണ്‍ഗ്രസ്- ഇടതു സഖ്യമാണു കേരളത്തില്‍ ഉണ്ടാകേണ്ടതെന്നും ജഗദീശ് പറഞ്ഞു.