ഹൈഹീലിനെ വെറുക്കുന്നവർ വേണ്ടി ഇതാ ഒരു പുതിയ ചെരുപ്പ്

single-img
1 July 2014

140333172221shoesപല കാരണങ്ങൾകൊണ്ട് ഹൈഹീലിനെ വെറുക്കുന്നവർ വേണ്ടി ഇതാ ഒരു പുതിയ ചെരുപ്പ്. ഒരു തവണ ഇത് ധരിക്കുന്നതോടെ ഹൈഹീൽ ചെരുപ്പുകലോട് ഉള്ള വെറുപ്പെല്ലാം മാറും എന്ന് ലണ്ടനിലെ ഡിസൈനറായ സിൽവിയ ഫാഡോ മൊറിനോ പറയുന്നു . സ്പ്രിംഗും റബ്ബർ ബോളുകളും ഉപയോഗിച്ച് നിർമ്മിച്ച ഈ ഹൈഹീൽ ഷൂ ധരിക്കുന്നവരിൽ വേറിട്ടഅനുഭവമായിരിക്കുമെന്നാണ് സിൽവിയ പറയുന്നത്.

 

രൂപത്തിന്റെ കാര്യത്തിൽ നിലവിലുള്ള ഹൈഹീൽ ഷൂസുകളെ പിന്നിലാക്കുന്നതിനൊപ്പം സുഖത്തിന്റെ കാര്യത്തിലും ഇവ വളരെ മുന്നിലെന്നാണ് സിൽവിയയുടെ സാക്ഷ്യപത്രം. ശരീരഭാരത്തിനനുസരിച്ച് ക്രമീകരണങ്ങൾ ഷൂ സ്വയം വരുത്തും. അതാണ് ഏറ്റവും വലിയ പ്രത്യേകത. അതിനാൽ അപകടം ഒന്നും സംഭവിക്കില്ല.
ഹൈഡ്രോളിക് ഷൂസിനൊപ്പം മറ്റു ചില അടിപൊളി മോഡലുകളും സിൽവിയ നിർമ്മിച്ചിട്ടുണ്ട്. പക്ഷേ, ഹൈഡ്രോളിക് ഷൂസിന്റെ വ്യാവസായിക ഉല്പാദനം ഇതുവരെയും ആരംഭിച്ചിട്ടില്ല. ഒരു ബിസിനസ് പങ്കാളിയെ ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ അധികം വൈകാതെ ഹൈഡ്രോളിക് ഷൂധരിച്ച സ്ത്രീകൾ നാട്ടിൽ വിലസാം .download (20)