പെട്രോള്‍- ഡീസല്‍ വില വര്‍ദ്ധനവിന് പുറമേ പാചകവാതകത്തിന്റെ വിലയും കൂട്ടി

single-img
1 July 2014

gasഎണ്ണ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലവര്‍ധനയ്ക്ക് പുറകെ പാചകവാതകത്തിന്റെ വിലയും കൂട്ടി. സബ്‌സിഡിയുള്ള പാചകവാതകത്തിന്റെ വില സിലണ്ടറിന് നാലു രൂപയാണ് കൂട്ടിയിരിക്കുന്നത്. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക ആവശ്യത്തിനായി ഉപയോഗിക്കുന്ന പാചകവാതകത്തിന് ഇനി മുതല്‍ 24 രൂപ അധികമായി നല്‍കണം.

വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാചകവാതകത്തിന്റെ വിലയില്‍ 35 രൂപയുടെ വര്‍ധനയും വരുത്തി.