സരിത എസ്. നായർ സഞ്ചരിച്ച കാറിനുനേരെ നാലംഗ സംഘത്തിന്റെ ആക്രമണം

single-img
1 July 2014

download (19)സോളാർ കേസിലെ പ്രതി സരിത എസ്. നായർ സഞ്ചരിച്ച കാറിനുനേരെ മറ്റൊരു കാറിലെത്തിയ നാലംഗ സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രി 9.30 ന് വല്ലാർപാടം കണ്ടെയ്‌നർ റോഡിൽ കോതാട് പാലത്തിനടുത്തുവച്ചാണ് സംഭവം.

 

സരിതയുടെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്റെ ഡ്രൈവർ ശശികുമാറാണ് കാറോടിച്ചിരുന്നത്. ക്ളാർക്ക് രഘുനന്ദനനും കാറിലുണ്ടായിരുന്നു. കോതാട് ഭാഗത്തുവച്ച് സരിതയുടെ കാർ ടാറ്റാ സുമോയിലെത്തിയ നാലംഗ സംഘം തടഞ്ഞു നിറുത്തി. കാറിൽനിന്ന് ഇറങ്ങിയ ഒരാൾ സരിത ഇരുന്ന ഭാഗത്തെ ഡോർ വലിച്ചു തുറക്കാൻ ശ്രമിച്ചു. ഈ സമയം മറ്റൊരാൾ കാറിന്റെ മുൻഭാഗത്തെ ഗ്ളാസ് അടിച്ചു തകർത്തു. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമി സംഘം കാറിൽ കയറി രക്ഷപ്പെട്ടു. ഉടൻ സരിത പൊലീസിൽ വിവരമറിയിച്ചു.

 

സരിതയുടെ പരാതി പ്രകാരം നാലുപേർക്കെതിരെ കേസെടുത്തു. അക്രമിസംഘത്തെ കണ്ടാൽ തിരിച്ചറിയില്ലെന്ന് സരിത പൊലീസിന് മൊഴി നൽകി.