ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചി- ഡല്‍ഹി വിമാനം ബാംഗളൂരില്‍ ഇറക്കി

single-img
1 July 2014

Boeing_787-8_LN35_Air_India_Front_View_VOHY_India_Aviation_March_2012ബോംബ് ഭീഷണിയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്നും ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ബാംഗളൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാരെ എമര്‍ജന്‍സി എക്‌സിറ്റുവഴി പുറത്തിറക്കി. എമര്‍ജന്‍സി എക്‌സിറ്റുവഴി പുറത്തിറക്കുന്നതിനിടെ യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റു.

അതേസമയം, ബോംബ് ഭീഷണിയെന്ന റിപ്പോര്‍ട്ട് വിമാനത്താവള അധികൃതര്‍ നിഷേധിച്ചിട്ടുണ്ട്. 157 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.