മറക്കാന്‍ കഴിയില്ല ആ ഗിജോംഗിലെ മാനക്കേട്

single-img
30 June 2014

Sport

പി.എസ്. രതീഷ്‌

ഇന്നത്തെ പ്രീകോര്‍ട്ടറില്‍ ജര്‍മ്മനിയെ അള്‍ജീരിയ നേരിടുമ്പോള്‍ 32 വര്‍ഷത്തിനു മുമ്പ് ഏറ്റുവാങ്ങേണ്ടി വന്ന ഒരു ചതി അള്‍ജീരിയയുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്നുണ്ട്. മുന്ന് പതിറ്റാണ്ടുകള്‍ മനസ്സില്‍ അടക്കിവച്ച് ആ പ്രതികാരമാണ് ഉജ്ജ്വല ഫോമില്‍ കളിക്കുന്ന ജര്‍മ്മനിക്കെതിരെ പോരാടുവാനുള്ള അള്‍ജീരിയയുടെ പ്രധാന ആയുധം.

1982 ലോകകപ്പില്‍ ഒരു കറുത്ത എകുതിരയെപ്പോല്‍െ അട്ടിമറികളുമായി കളം വാണ അള്‍ജീരിയയെ രണ്ടാം റൗണ്ടിലെത്താതിരിക്കാന്‍ അവസാന ഗ്രൂപ്പ് കളിയില്‍ അള്‍ജീരിയയുടെ പ്രഹരത്തിന് വിധേയനായ കരുത്തരായ പശ്ചിമ ജര്‍മ്മനിയും ഓസ്ട്രിയയും ഒത്തു കളിച്ച ആ ചതി ഇന്നും ഓരോ അള്‍ജീരിയക്കാരന്റെയും മനസ്സിലുണ്ട്. ഗിജോംഗിലെ മാനക്കേട് എന്ന് കുരപസിദ്ധിയാള്‍ജ്ജിച്ച ഈ കളിക്കു ശേഷമാണ് ഗ്രൂപ്പിലെ അവസാന മത്സരങ്ങളെല്ലാം ഒരേ സമയത്ത് നടത്താന്‍ ഫിഫ തീരുമാനിച്ചത്.

1982 ലോകകപ്പിലെ പശ്ചിമ ജര്‍മ്മനിയുടെ ആദ്യ മത്സരത്തില്‍ കുഞ്ഞന്‍മാരായ അള്‍ജീരിയ എതിരാളികളായി വന്നപ്പോള്‍ ജര്‍മ്മന്‍ കളിക്കാര്‍ക്ക് അതൊരു തമാശയായിരുന്നു. അതിനുദാഹരണമായിരുന്നു ജര്‍മ്മന്‍ മുന്നേറ്റ നിരയിലെ കളിക്കാരുടെ പ്രസ്താവനകള്‍. ഈ ആഫ്രിക്കന്‍ ടീമിനെതിരെ നേടുന്ന എട്ടാം ഗോള്‍ തന്റെ വീട്ടിലെ പട്ടിക്കു സമിര്‍പ്പിക്കുമെന്ന് ഒരു കളിക്കാരന്‍ പറഞ്ഞപ്പോള്‍ പകരം സിഗരറ്റ് വലിച്ച് കൊണ്ട് കളിക്കുമെന്നായിരുന്നു മറ്റൊരു താരം അഭിരപായപ്പെട്ടത്.

പക്ഷേ അല്‍ജൗരിയ മറുപടി പറഞ്ഞത് കളിയിലൂടെയായിരുന്നു. ഒത്തിണക്കത്തോടെ മുന്നേറി രണ്ടു ഗോളുകള്‍ ജര്‍മ്മന്‍ വലയ്ക്കുള്ളില്‍ അടിച്ചുകയറ്റി അതു രണ്ടും കളിക്ക് മുമ്പ് പ്രസ്താവന നടത്തിയ കളിക്കാര്‍ക്ക് മനസ്സാല്‍ സമര്‍പ്പിച്ചുകൊണ്ട് അവര്‍ തലയുയര്‍ത്തി നിന്നു. അള്‍ജീരിയ അന്ന് സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു.

അടുത്ത കളിയില്‍ ഓസ്ട്രിയയോട് തോറ്റെങ്കിലും കരുത്തരായ ചിലിക്കെതിരെയും അവര്‍ പൊരുതി ജയിച്ചു. ലോകകപ്പില്‍ രണ്ടാം റൗണ്ട് കാണാനൊരുങ്ങുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമെന്ന ബഹുമതി സ്വന്തമാകാന്‍ ആ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഓസ്ട്രിയയെ ജര്‍മ്മനി 1-0 ത്തിന് തോല്‍പ്പിക്കണമായിരുന്നു. തങ്ങളുടെ ടീമിന്‍െര്‍ ലോകപ്പ് രണ്ടാം റൗണ്ട് മത്സരം കാണാന്‍ അള്‍ജീരിയക്കാര്‍ ജര്‍മ്മനി- ഓസ്ി്രയ മത്സരത്തിനു വേണ്ടി കാത്തിരുന്നു.

ഓസ്ട്രിയ പശ്ചിമജര്‍മ്മനി മത്സരം നടന്ന ഗിജോന്‍ മൈതാനത്ത് പകുതിയില്‍ കൂടുതലും അള്‍ജീരിയക്കാര്‍ ആയിരുന്നു. പക്ഷേ ഇരുണ്ട ഭൂഖണ്ഡക്കാരുടെ പ്രതീക്ഷയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് അന്ന് ആ കറുത്ത ദിനത്തില്‍ അവിടെ നടന്നത്. കളിതുടങ്ങി പത്താം മിനിട്ടില്‍ തന്നെ മുന്നിലെത്തിയ ജര്‍മ്മനി പിന്നീട് ഗോളടിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല. ഓസ്ട്രിയയും അതുപോലെ തന്നെ. ലോകം കണ്ട ഏറ്റവും വലിയ ഒത്തു കളിക്കൊടുവില്‍ ഓസ്ട്രിയയും ജര്‍മ്മനിയും രണ്ടാം റൗണ്ടിലേക്ക് കയറി. അള്‍ജീരിയ കണ്ണുനീരോടെ പുറത്തേക്കും. ആദ്യകളിയില്‍ തങ്ങളെ തോല്‍പ്പിച്ച അള്‍ജീരിയയ്ക്ക് ജര്‍മ്മനി ചതിയിലൂടെ നല്‍കിയ പ്രതികാരം.

Soccer World Cup 1982: Germany vs. Austria 1-0

അള്‍ജീരിയന്‍ ആരാധകരുടെ മാത്രമല്ല, സ്വന്തം ജനങ്ങളുടെ തള്ളിപ്പറച്ചിലിനുവരെ അന്ന് ജര്‍മ്മനി പാത്രമായി. കളി അവസാന സമയത്തോടടുക്കുമ്പോള്‍ തന്നെ ജര്‍മ്മന്‍ ആരാധകര്‍ ജര്‍മ്മനിയോട് പുറത്തേക്ക് പോകാന്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. തലയുയര്‍ത്തി അഭിമാനത്തോടെ മടങ്ങിയ അള്‍ജീരിയന്‍ ടീമംഗം മെര്‍സെക്കെയിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ”ഞങ്ങള്‍ തോറ്റിട്ടില്ല. യൂറോപ്പിലെ രണ്ടു പ്രബല രാജ്യങ്ങള്‍ ഒത്തുകളിച്ച് ഞങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചു. ഒരു ബഹുമതിയയാണ് അള്‍ജീരിയ അത് കാണുന്നത്. മടങ്ങുകയാണ്..”

ഗിജോംഗിലെ മാനക്കേട് യഥാര്‍ത്ഥത്തില്‍ ജര്‍മ്മനിക്കും ഓസ്ട്രിയയ്ക്കും മാത്രമല്ലായിരുന്നു. ഫുട്‌ബോള്‍ ലോകത്തിലെ വംശവെറിയുടെയും ജാതീയതയുടെയും പേരില്‍ ആഫ്രിക്കല്‍ ടീമുകളെ വിലകുറച്ച് കാണുന്ന ഓരോ യൂറോപ്യനുമുള്ളതായിരുന്നു.